രജിത് ‘ഫാന്‍സി’നെതിരെ അജു വര്‍ഗീസ്

ഒരു ടിവി ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട രജിത് കുമാറിനെ സ്വീകരിക്കാന്‍ കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ ലംഘിച്ചെത്തിയ ജനത്തിനെതിരെ നടന്‍ അജു വര്‍ഗീസും.

ആരാധന വ്യക്തി താല്‍പര്യമാണെന്നും പക്ഷേ ഈ സാഹചര്യത്തില്‍ ഒരു മാസ്‌ക് എങ്കിലും വന്നവര്‍ക്ക് ഉപയോഗിക്കാമായിരുന്നെന്ന് അജു പറഞ്ഞു.

അജുവിന്റെ വാക്കുകള്‍: ആരാധന അത് ഓരോ വ്യകതിയുടെ ഇഷ്ടം/ താലപര്യം, പക്ഷെ മിനിമം മാസ്‌ക് എങ്കിലും ഉപയോഗിക്കാമായിരുന്നു.

അതേസമയം, കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളെ തടയുന്ന രീതിയില്‍ പ്രകടനം നടത്തിയ രജിത് കുമാര്‍ ‘ഫാന്‍സി’നെതിരെ കേസെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഒരു ടി.വി ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിക്ക് വേണ്ടി ഒരു ആള്‍ക്കൂട്ടം നടത്തിയ അതിരുവിട്ട പ്രകടനമാണെന്നും ഇതിന് നേതൃത്വം നല്‍കിയവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഇതിനിടെ രജിത് കുമാറിനെതിരെ ആരോപണങ്ങളുമായി അതേ ഷോയിലെ മത്സരാര്‍ത്ഥി കൂടിയായ രേഷ്മ എന്ന യുവതി രംഗത്തെത്തി. തന്നെ പലതരത്തിലും ഉപദ്രവിച്ചു കൊണ്ടിരുന്ന ഒരു മത്സരാര്‍ഥിയാണ് രജിത് കുമാര്‍ എന്ന് രേഷ്മ പറയുന്നു.

രേഷ്മയുടെ വാക്കുകള്‍ ഇവിടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News