തനിക്കെതിരെ ചിലര്‍ ആരോപിക്കുന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തകളെന്നു സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്.
കോട്ടയം ചെങ്ങളത്തെ കൊറോണ ബാധിച്ച കുടുംബത്തെ ആശുപത്രിയില്‍ എത്തിച്ചത് ആരോഗ്യവകുപ്പ് നിഷ്കര്‍ഷിച്ച എല്ലാ നിര്‍ദ്ദേശവും സുരക്ഷാമുന്‍കരുതലും പാലിച്ചാണെന്ന് വാസവന് പറഞ്ഞു.
ചെങ്ങളത്ത് കൊറോണ ലക്ഷണങ്ങള്‍ കാണിച്ച യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും ആരും തയ്യാറാകാതെ യുവാവും കുടുംബവും ഒറ്റപ്പെട്ട സാഹചര്യത്തിലാണ് സിപിഐഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന് ഇടപെട്ട് ഇവരെ ആശുപത്രിയിലെത്തിച്ചത്.
ആരോഗ്യ വകുപ്പിനെയും മെഡിക്കല്‍ ഓഫീസറിനെയും വിവരമറിയിച്ച് ജില്ലാ ആശുപത്രിയിലെ ആംബുലന്‍സിലാണ് കുടുംബത്തെ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യവകുപ്പ് നിഷ്കര്‍ഷിച്ച എല്ലാ നിര്‍ദ്ദേശവും സുരക്ഷാമുന്‍കരുതലും പാലിച്ചായിരുന്നു ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചത്.
ആംബുലന്‍സില്‍ ഒപ്പം യാത്രചെയ്തിട്ടില്ലെന്നും ഇവരുമായി അടുത്തിടപഴകിയിട്ടില്ലെന്നും വിഎന്‍ വാസവന് പറഞ്ഞു.
തനിക്കെതിരെ ചിലര്‍ ആരോപിക്കുന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ്. സാമൂഹ്യ ബോധമില്ലാത്തവരാണ് മാറി നിന്ന് കുറ്റം പറയുന്നത്. അവര്‍ക്ക് ചെയ്യാന്‍ പറ്റാതിരുന്നത് തങ്ങള്‍ ചെയ്തതിന്റെ അരിശം തീര്‍ക്കുന്നു .
രോഗികള്‍ക്ക് മാനസികമായ പിന്തുണ നല്‍കുമെന്നും ഭീതിയല്ല ജാഗ്രതയാണ് വേണ്ടതെന്നും വി എന്‍ വാസവന് പറഞ്ഞു.
രോഗം സ്ഥിരീകരിച്ച ചെങ്ങളത്ത് സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് അഭയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് ജാഗ്രത പ്രവര്‍ത്തനം നടത്തിവരികയാണ്. കൊറോണ നിരീക്ഷണത്തില്‍ വീടുകളില്‍ കഴിയുന്നവര്‍ക്ക് വീടുകളില്‍ ഭക്ഷണവും ഇവര്‍ക്ക് ആശ്വാസവും പകരുന്നു.
ഏത് പ്രതിസന്ധിഘട്ടത്തിലും വിളിപ്പുറത്തെത്തുന്ന കോട്ടയംകാരുടെ വാസവന് ചേട്ടന് മഹാപ്രളയക്കാലത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ പോലെ തന്നെ കൊറോണ കാലത്തും ജനങ്ങള്ക്കിടയിത്തന്നെയുണ്ട്.
ആരോഗ്യവകുപ്പ് നിഷ്കര്‍ഷിച്ച എല്ലാ നിര്‍ദ്ദേശവും സുരക്ഷാമുന്‍കരുതലും പാലിച്ചു തന്നെ. ആ മനുഷത്വം അത് തന്നെയാണ് അവരെ ചൊടിപ്പിക്കുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here