കൊറോണയില്‍ കമല്‍നാഥിന് താത്കാല ആശ്വാസം; നിയമസഭാ സമ്മേളനം നിര്‍ത്തിവെച്ചു

മധ്യപ്രദേശില്‍ കമല്‍നാഥിന് താത്കാല ആശ്വാസം. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 26 വരെ നിയമസഭാ സമ്മേളനം നിര്‍ത്തിവെച്ചു. ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദേശം നടപ്പായില്ല.

കൊറോണ ഭീതിയുടെ ആനുകൂല്യത്തില്‍ കമല്‍നാഥിന് സര്‍ക്കാരിന്റെ ആയുസ് നീട്ടി കിട്ടി. ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്റെ നിര്‍ദേശം സ്പീക്കറെ കൂട്ട് പിടിച്ച് മറികടക്കുകയും ചെയ്തതോടെ സര്‍ക്കാര്‍ തല്‍ക്കാലം സുരക്ഷിതം.

കൊറോണ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് മാര്‍ച്ച് 26 വരെ നിയമസഭാ സമ്മേളനം നിര്‍ത്തി വയ്ക്കാനുള്ള സ്പീക്കര്‍ എന്‍ പി പ്രജാപതിയുടെ തീരുമാനം

ഉടന്‍ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ബിജെപി സഭയില്‍ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്ന് വിശ്വാസ വോട്ടെടുപ്പ് സാധ്യമല്ലെന്ന് കമല്‍നാഥ് ഗവര്‍ണറെ അറിയിച്ചിരുന്നു.

എംഎല്‍എമാരെ തടവിലാക്കിയിരിക്കുകയാണ്. അതിനാല്‍ വോട്ടെടുപ്പ് നടത്തിയാല്‍ ജനാധിപത്യ വിരുദ്ധമാകുമെന്നാണ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ കമല്‍നാഥ് വ്യക്തമാക്കിയത്.

ഭരണഘടന അനുശാസിക്കുന്ന നിയമങ്ങള്‍ പാലിക്കപ്പെടണമെന്ന് ചൂണ്ടിക്കാട്ടിയും നയപ്രഖ്യാപന പ്രസംഗം വെട്ടി ചുരുക്കിയുമാണ് ഗവര്‍ണര്‍ അതൃപ്തി രേഖപ്പെടുത്തിയത്.

വിശ്വാസ വോട്ടെടുപ്പ് അനന്തമായി നീട്ടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി സുപ്രീംകോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News