കൊറോണ: പ്രതിരോധത്തില്‍ പങ്കുചേരാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവസരം

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവസരം.

സംസ്ഥാനത്തെ കൊവിഡ് 19 വ്യാപനം തടയുന്നതിനായി പിഴവറ്റ രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. എന്നാല്‍ രോഗ വ്യാപനം തടയുന്നതിനും കൊറോണ ഭീതി പൂര്‍ണമായും ഒഴിവാക്കുന്നതിനുമായി സമൂഹത്തിന്റെ മുഴുവന്‍ സഹകരണവും പിന്തുണയും ആവശ്യമുണ്ട്.

ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ പ്രവര്‍ത്തകരുടെ പങ്കാളിത്തം ആരോഗ്യ വകുപ്പ് അഭ്യര്‍ത്ഥിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

വീടുകള്‍, ആശുപത്രികള്‍, ഐസോലേഷന്‍, വാര്‍ഡുകള്‍, എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് തുടങ്ങിയ ഇടങ്ങളിലെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പങ്കാളികളാകാം.

താത്പര്യമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ https://forms.gle/3FtcS7ovp1YGG9539 എന്ന ലിങ്കില്‍ കയറി വോളണ്ടിയര്‍ ഫോം പൂരിപ്പിക്കുക. ആരോഗ്യവകുപ്പ് നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News