കൊറോണയില്‍ കൂപ്പുകുത്തി വീണ്ടും ഓഹരിവിപണി; സെന്‍സെക്സ് 2700 പോയന്റ് ഇടിഞ്ഞു

ദില്ലി: കൊറോണ വൈറസ് ഭീതിയില്‍ ഓഹരിവിപണിയില്‍ വീണ്ടും കനത്ത നഷ്ടം. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സിനും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിക്കും എട്ടുശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. സെന്‍സെക്സ് 2700 പോയന്റ് താഴ്ന്നപ്പോള്‍ നിഫ്റ്റിക്ക് ഉണ്ടായ നഷ്ടം 756 പോയന്റാണ്. നിഫ്റ്റി 9200 പോയന്റിലേക്കാണ് താഴ്ന്നത്.
സെന്‍സെക്സിലെ 30 മുന്‍നിര ഓഹരികളും നഷ്ടം നേരിട്ടു. ഇന്‍ഡസ് ഇന്‍ഡ് ബാങ്കാണ് ഏറ്റവുമധികം കൂപ്പുകുത്തിയത്. 18 ശതമാനം. ടാറ്റാ സ്റ്റീല്‍, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളുടെ നഷ്ടവും 10 ശതമാനത്തിന് മുകളിലാണ്. ബാങ്കിങ് ഉള്‍പ്പെടെ എല്ലാ മേഖലകളിലും കനത്ത വില്‍പ്പന സമ്മര്‍ദമാണ് ദൃശ്യമായത്.
യെസ് ബാങ്ക് മാത്രമാണ് പിടിച്ചുനിന്നത്. വ്യാപാരത്തിനിടെ 58 ശതമാനത്തിന്റെ മുന്നേറ്റമാണ് യെസ് ബാങ്കില്‍ ദൃശ്യമായത്. പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന മൊറട്ടോറിയം പിന്‍വലിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് യെസ് ബാങ്കിന് തുണയായത്.
കൊറോണ വൈറസ് ഭീതി എസ്ബിഐ കാര്‍ഡ്സിനെ ബാധിച്ചു. ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത ഇന്ന് മോശം തുടക്കമാണ് എസ്ബിഐ കാര്‍ഡ്സിന് ഉണ്ടായത്. ഡിസക്കൗണ്ടിലാണ് വ്യാപാരം തുടങ്ങിയത്. 661 രൂപയ്ക്ക് തുടങ്ങിയ വ്യാപാരം പിന്നീട് 728ലേക്ക് ഉയര്‍ന്നു. 755 രൂപയ്ക്കാണ് നിക്ഷേപകര്‍ക്ക് ഓഹരി നല്‍കിയത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News