കൊറോണ: ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ മാറ്റിവച്ചേക്കും; യുവേഫ യോഗം നാളെ

കൊറോണ വൈറസ് വ്യാപകമായതോടെ പ്രമുഖ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ മാറ്റിവെയ്ക്കുന്നതിനെക്കുറിച്ച് നാളെ ചേരുന്ന യുവേഫ യോഗം തീരുമാനമെടുക്കും.

ക്ലബ് ഫുട്ബോളിലെ ഏറ്റവും വലിയ രണ്ട് ടൂര്‍ണ്ണമെന്റുകളായ ചാമ്പ്യന്‍സ് ലീഗും യൂറോപ്പ ലീഗും മാറ്റിവെയ്ക്കുമെന്നുറപ്പാണ്.

പാതിവഴിയിലായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലാലിഗ, ഇറ്റാലിയന്‍ സീരി, ജര്‍മന്‍ ബുന്ദസ് ലിഗ ടൂര്‍ണമെന്റുകള്‍ തുടരുന്നതിനെക്കുറിച്ചും നാളത്തെ യോഗം നിര്‍ണായക തീരുമാനങ്ങളെടുക്കും.

യുവന്റസ്, വലന്‍സിയ, ചെല്‍സി, ആഴ്‌സണല്‍, റയല്‍ മാഡ്രിഡ്, ഒളിംപിയാക്കോസ് ക്ലബ്ബുകളുടെ താരങ്ങള്‍ നിരീക്ഷണത്തിലായതോടെ മത്സരങ്ങളൊന്നും നടത്താനാവാത്ത സാഹചര്യമാണ്. ഈ വര്‍ഷം നടക്കേണ്ട യൂറോകപ്പ് അടുത്ത വര്‍ഷത്തേക്കാണ് മാറ്റുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News