മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭയിലേക്ക്

ദില്ലി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭയിലേക്ക്. രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് ഗൊയോയിയെ രാജ്യസഭയിലേക്ക് ശുപാർശ ചെയ്തത്. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു.

ചീഫ് ജസ്റ്റിസ് ആയിരിക്കെ റഫേല്‍ കേസില്‍ മോദിയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാമെന്നും  മുസ്ലിങ്ങള്‍ക്ക് പള്ളി നിർമ്മിക്കാൻ സ്ഥലം നല്‍കണമെന്നും വിധി പ്രസ്ഥാപിച്ചത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബഞ്ചായിരുന്നു.
റഫാല്‍ കേസ് പുനരന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് വിധിച്ച ഗൊഗോയ്
ശബരിമല അടക്കം വിവിധ മതവിഭാഗങ്ങളിലെ ആചാരങ്ങളും ഭരണഘടന ഉറപ്പു നൽകുന്ന സമത്വവും വിശദമായി പരിശോധിക്കാൻ വിശാല ബഞ്ചിലേക്കയച്ചു.പല വിധി പ്രസ്ഥാവങ്ങളും അധികാരത്തിലിരുന്ന ബിജെപിക്ക് രാഷ്ട്രീയ ആശ്വാസം നൽകുന്നതായിരുന്നു.
വിരമിച്ച കേന്ദ്ര സർക്കാർ ശേഷം രാജ്യസഭ സീറ്റ് നൽകുമെന്ന് നേരത്തെ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു.ചീഫ് ജസ്റ്റീസ് പദവിയിലിരിക്കെ മുന്‍ ജോലിക്കാരി ലൈംഗികാരോപണവുമായി രംഗത്തെത്തിയത് വിവാദമായി. പരാതി മൂന്നംഗ അന്വേഷണ കമ്മിറ്റി തള്ളിയിരുന്നു.
ജുഡീഷ്യറി രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് കീഴ്പ്പെടുന്നു എന്ന വിമർശനം ഉയരുന്നതിനിടെയാണ്
മുൻ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് രാജ്യ സഭയിലേക്ക് സീറ്റ് ലഭിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു ചീഫ് ജസ്റ്റിസ് രാജ്യസഭ എം. പി യാകുന്നത്. കേന്ദ്ര സർക്കാർ നീക്കം ജുഡീഷറിയിൽ  വിമർശനങ്ങൾക്കും ചർച്ചകൾക്കും തുടക്കമിട്ടു കഴിഞ്ഞു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News