പാലക്കാട് മുതലമടയില്‍ ആദിവാസി പെണ്‍കുട്ടി മരിച്ച സംഭവം; പതിനേഴുകാരന്‍ അറസ്റ്റില്‍

പാലക്കാട് മുതലമടയില്‍ ആദിവാസി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പതിനേഴുകാരനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ ബന്ധുവാണ് അറസ്റ്റിലായത്. ബലാത്സംഘം ചെയ്ത ശേഷം പെണ്‍കുട്ടിയെ കിണറിനകത്തേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

കഴിഞ്ഞ ശനിയാഴ്ചയാണ് മുതലമട മുണ്ടിപ്പതി ഊരിലെ വയസ്സുള്ള പെണ്‍കുട്ടിയെ കിണറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവാണ് അറസ്റ്റിലായ 17 കാരന്‍. പെണ്‍കുട്ടി ബലാത്സംലത്തിനിരയായതായി കണ്ടെത്തി.

പെണ്‍കുട്ടിയുടെ അമ്മയും സഹോദരിയും വീട്ടിലില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയി തൊട്ടടുത്തുള്ള തോട്ടത്തില്‍ വെച്ച് പ്രതി ബലാത്സംഘം ചെയ്യുകയായിരുന്നു. ഇതിനു ശേഷം കിണറില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന് പോലീസ് പറയുന്നു

പെണ്‍കുട്ടിയുടെ മരണ ശേഷം തിരച്ചിലിനായി നാട്ടുകാര്‍ക്കൊപ്പം പ്രതിയുമുണ്ടായിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. മാര്‍ച്ച് 11ന് കാണാതായ പെണ്‍കുട്ടിയെ രണ്ട് ദിവസത്തിനു ശേഷമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News