കോ‍ഴിക്കോട് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഓഫീസിനുള്ളില്‍ ഒരാളെ കുത്തിക്കൊന്നു

കോഴിക്കോട് തൊട്ടില്‍പാലത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ലീഗ് പ്രവര്‍ത്തകന്‍ എടച്ചേരിക്കണ്ടി അന്‍സാറാണ് കൊല്ലപ്പെട്ടത്. ഓഫീസിനുള്ളില്‍ വച്ച് കുത്തേറ്റ ഇയാള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

സംഭവത്തില്‍ ലീഗ് പ്രവര്‍ത്തകന്‍ ബെല്‍മൗണ്ട് സ്വദേശി അഹമ്മദ് ഹാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ തമ്മില്‍ നേരത്തെ കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു.

സോഷ്യല്‍ മീഡിയ വഴി അന്‍സാര്‍ അഹമ്മദിനെ അപകീര്‍ത്തിപ്പെടുത്തിയിരുന്നു ഇതുമായി ബന്ധപ്പെട്ട സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നു.

പ്രവര്‍ത്തകര്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ലീഗ് നേതാക്കള്‍ വിളിച്ച് ചേര്‍ത്ത മധ്യസ്ഥ ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറങ്ങുന്നതിനിടെ അരയില്‍ ഒളിപ്പിച്ച കത്തിഉപയോഗിച്ച് അഹമ്മദ് ഹാജി അന്‍സാറിനെ കുത്തുകയായിരുന്നു. ഇയാളെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here