കൊല്ലത്ത് മരിച്ച വൃദ്ധന്റെ മൃതദേഹം പരിശോധനയ്ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

കൊല്ലത്ത് വൃദ്ധൻ മരിച്ചത് പനി ബാധിച്ചതെന്ന സംശയത്തെതുടർന്ന് സുരക്ഷാ കവചമണിഞ്ഞാണ് മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മാറ്റിയത്. വൃദ്ധന്റെ സ്രവം പരിശോധനക്കായി അയച്ചു ഫലം വന്നശേഷമെ മൃതശരീരം ബന്ധുക്കൾക്ക് വിട്ടു നൽകു.

കൊല്ലം കച്ചേരിമുക്കിലെ ഫ്ലാറ്റിലാണ് വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയത്.വൃദ്ധന് പനിയുണ്ടായിരുന്നതായി അയൽവാസികൾ ആശങ്കപ്പെട്ടതിനെ തുടർന്ന് പോലീസ് ജില്ലാകളക്ടറെ വിവരം അറിയിച്ചു തുടർന്ന് ആരോഗ്യവകുപ്പും ട്രാക്ക് പ്രവർത്തകരും പേഴ്സണൽ പ്രൊട്ടക്ഷൻ ഇക്ക്യുപ്മെന്റ് ധരിച്ച് മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിനായി എത്തിച്ചു.

വൃദ്ധന്റെ സ്രവം പരിശോധനക്കായി ശേഖരിച്ചയച്ചു. ഫലം വന്ന ശേഷമെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു അതേ സമയം വൃദ്ധൻ ഹൃദ്ര് രോഗിയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

അതേ സമയം കഴിഞ്ഞ ആഴ്ച വൃദ്ധൻ വടക്കേ ഇന്ത്യൻ സംസ്ഥാനങളിൽ പോയിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here