കേന്ദ്രമന്ത്രി വി മുരളീധരന്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ശ്രീചിത്രയിലെ ഡോക്ടര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്രമന്ത്രി വി മുരളീധരന്‍ നിരീക്ഷണത്തില്‍.

കഴിഞ്ഞദിവസം, കൊറോണ സ്ഥിരീകരിച്ച ഡോക്ടര്‍ക്കൊപ്പം വി മുരളീധരന്‍ ശ്രീചിത്രയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു.

ദില്ലിയിലെ ഔദ്യോഗിക വസതിയിലാണ് മുരളീധരന്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗലക്ഷങ്ങളൊന്നും മുരളീധരനില്ല. ആശുപത്രി സന്ദര്‍ശിച്ച സാഹചര്യത്തില്‍ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു.

സ്‌പെയിനില്‍ പരിശീലനത്തിനുശേഷം തിരിച്ചെത്തിയ റേഡിയോളജി വിഭാഗത്തിലെ ഡോക്ടറിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രിയിലെ 43 ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 76 പേരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

ഡോക്ടറുമായി നേരിട്ട് ഇടപഴകിയ 26 പേരെയും കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel