തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും ക്രിമിനൽ പശ്ചാത്തലം മറച്ച് വച്ച് ബിജെപി

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ കമ്മീഷന് മുമ്പാകെ ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് പുതിയ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ച് ചോദിച്ചിട്ടും കേരളത്തിലെ ബിജെപി മാത്രം വിവരം നൽകുന്നില്ല.

മറ്റെല്ലാ പാര്‍ട്ടികളും തെരഞ്ഞെടപ്പ് കമ്മീഷന്‍റെ നിര്‍ദേശമനുസരിച്ച് വിവരങ്ങള്‍ നല്‍കിയെങ്കിലും ബിജെപി നല്‍കാന്‍ തയ്യാറായില്ല. ഇതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി.

ഇലക്ഷനിൽ മത്സരിക്കുന്നവരുടെ ക്രിമിനൽ പശ്ചാത്തലം അറിയിക്കണമെന്ന് സുപ്രീം കോടതിയുടെ നിർദ്ദേശമാണ് ബിജെപി അനുസരിക്കാത്തത്. ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞടുപ്പിലെ സ്ഥാനാർത്ഥികളുടെ വിവരമാണ് ബിജെപി നൽകാത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News