കൊറോണ: ഫുട്‌ബോള്‍ പരിശീലകന്‍ മരിച്ചു

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 21 കാരനായ ഫുട്‌ബോള്‍ പരിശീലകന്‍ സ്‌പെയിനില്‍ മരിച്ചു.

സ്‌പെയിനിലെ അത്ലറ്റിക്കോ പോര്‍ട്ടാഡ ആള്‍ട്ടാസിന്റെ യൂത്ത് ടീമിന്റെ ചുമതല വഹിച്ചിരുന്ന ഫ്രാന്‍സിസ്‌കോ ഗാര്‍ഷ്യയാണ് മരിച്ചത്. ടീമിനൊപ്പമുണ്ടായിരുന്ന ഗാര്‍ഷ്യ ശ്വാസതടസ്സത്തെ തുടര്‍ന്നാണ് ചികിത്സ തേടിയത്. ഇതിനിടെ കഴിഞ്ഞയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ന്ന് ലാഗയിലെ ആശുപത്രിയില്‍ ഐസലേഷനിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here