
ലോകം കൊറോണ ഭീതിയില്‍ പകച്ചു നില്‍ക്കുമ്പോള്‍ ബോളിവുഡിലെ പ്രിയ താരങ്ങളെല്ലാം വീട്ടിലിരുന്ന് കൊറോണക്കാലത്തെ തരണം ചെയ്യുവാനുള്ള ശ്രമത്തിലാണ്. ജനങ്ങളെ സ്വാധീനിക്കാന്‍ എളുപ്പത്തില്‍ കഴിയുന്ന താരങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമായാണ് ആരാധകരുമായി സംവദിക്കുന്നത്.
സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍ കൊറോണയെക്കുറിച്ച് താന്‍ എഴുതിയ കവിത പങ്കു വച്ചാണ് ആരാധകര്‍ക്ക് മുന്നിലേത്തിയത്. കൊറോണ വൈറസിനെക്കുറിച്ചുള്ള പരിഭ്രാന്തിയകറ്റാനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കവിത സ്വന്തമായി ആലപിച്ചാണ് താരം ട്വീറ്റ് ചെയ്തത്.
കൂടാതെ ഞായറാഴ്ചകളില്‍ വീടിന് മുന്നില്‍ ദര്‍ശനത്തിനായി ആരും എത്തരുതെന്നും എല്ലാവരും വീടുകളില്‍ സുരക്ഷിതമായി ഇരിക്കണമെന്നും ബച്ചന്‍ ട്വീറ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here