മാസ്‌ക് ക്ഷാമം; പരിഹാരം കാണാന്‍ കുടുംബശ്രീ രംഗത്ത്

കോവിഡ്-19 രോഗഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുണ്ടായ മാസ്‌ക് ക്ഷാമത്തിന് പരിഹാരം കാണാന്‍ കുടുംബശ്രീ രംഗത്ത്. സംസ്ഥാനത്താകെ തിങ്കളാഴ്ച പ്രവര്‍ത്തനമാരംഭിച്ച 200 യൂണിറ്റുവഴി പ്രതിദിനം രണ്ടിനത്തിലുള്ള 50,000 മാസ്‌കാണ് കുടുംബശ്രീ നിര്‍മിക്കുക.

കോട്ടണ്‍ തുണി ഉപയോഗിച്ചുള്ള പുനരുപയോഗിക്കാവുന്ന മാസ്‌കുകളാണ് കുടുംബശ്രീ നിര്‍മിക്കുന്നത്. ഒരുപാളി തുണിയില്‍ നിര്‍മിക്കുന്ന മാസ്‌കിന് പത്തു രൂപയും രണ്ടു പാളിയുള്ളതിന് 15 രൂപയുമാണ് വില. ഉയര്‍ന്ന ഗുണനിലവാരമുള്ള കോട്ടണ്‍ തുണിയില്‍ നിര്‍മിക്കുന്ന മാസ്‌ക് സ്റ്റെറിലൈസ് ചെയ്ത് പുനരുപയോഗിക്കുകയും ചെയ്യാം.

ഇതേവിലയ്ക്ക് നിലവില്‍ വിപണിയില്‍ കിട്ടുന്ന മാസ്‌കുകള്‍ 4-6 മണിക്കൂര്‍ ഉപയോഗിച്ച് ഉപേക്ഷിക്കണം. കുടുംബശ്രീയുടെ മാസ്‌കുകള്‍ തല്‍ക്കാലം പൊതുവിപണിയില്‍ ലഭിക്കില്ല. സംസ്ഥാനത്തെ ഇപ്പോഴത്തെ ആവശ്യത്തിനുള്ള ഉല്‍പ്പാദനമില്ലാത്തതിനാലാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News