ശ്രീചിത്രയില്‍ അടിയന്തര ഒപി മാത്രം; 76 പേര്‍ നിരീക്ഷണത്തില്‍

റേഡിയോളജി വിഭാഗത്തിലെ സീനിയര്‍ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ 76 ജീവനക്കാര്‍ അവധിയില്‍. മെഡിക്കല്‍ സൂപ്രണ്ടും വകുപ്പ് മേധാവികളുമടക്കം 43 ഡോക്ടര്‍മാരും ഇതില്‍ ഉള്‍പ്പെടും. എല്ലാവരെയും നിരീക്ഷണത്തിലാക്കി.

അടിയന്തിര ശസ്ത്രക്രികള്‍ അടക്കമുള്ളവ തടസ്സപ്പെടാതെ ബാക്കിയെല്ലാ സേവനങ്ങളും വെട്ടിച്ചുരുക്കും. ആശുപത്രി അണുവിമുക്തമാക്കിയെന്ന് അധികൃതര്‍ വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച ഡോക്ടറുമായി 26 ഡോക്ടര്‍മാര്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. 17 പേര്‍ വിദൂര സമ്പര്‍ക്കവും പുലര്‍ത്തി.

നിരീക്ഷണത്തില്‍ ഉള്ളവരില്‍ 18 നേഴ്സുമാരും 13 ടെക്‌നിക്കല്‍ സ്റ്റാഫും അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ രണ്ട് ജീവനക്കാരുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News