കൊറോണ; ഇനിയുള്ള രണ്ടാഴ്ച്ചക്കാലം നിര്‍ണ്ണായകം

കൊവിഡ് വൈറസ് നിരീക്ഷണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഒരു ഡോക്ടര്‍ അടക്കം രണ്ട് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിരുന്നവരെയല്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹ് പറഞ്ഞു.


അതിനിടെ കൊവിഡ് വൈറസ് ബാധിച്ചുള്ള ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്ത കല്‍ബുര്‍ഗിയില്‍ നിന്നുള്ള പത്തനംതിട്ട സ്വദേശികളായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇന്നു ജില്ലയിലെത്തും ഇവരെ നിരീക്ഷണത്തിലാക്കാനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം.

ജില്ലയില്‍ കൊവിഡ് ആശങ്ക അവസാനിച്ചെന്ന് പറയാനാകില്ലെന്നും ഈ രണ്ടാഴ്ച വളരെ നിര്‍ണായകമാണെന്നും പത്തനംതിട്ട ജില്ലാ കലക്ടര്‍ പിബി നൂഹ് പറഞ്ഞു. കൊവിഡ് 19 -നെതിരായ പോരാട്ടങ്ങളുടെ രണ്ടാം ഘട്ടത്തിലാണ് ഇന്ത്യ ഇപ്പോഴുള്ളത്. അന്താരാഷ്ട്ര വിമാനയാത്രകളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെയോ, അവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളരെയോ മാത്രമേ വൈറസ് ബാധിക്കൂ എന്നതാണ് ഈ ഘട്ടത്തിന്റെ പ്രത്യേകത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News