കൊറോണ വ്യാപനം: ദുബായില്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് ദുബായ് മുനിസിപ്പാലിറ്റി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ഇതനുസരിച്ച് ഫ്‌ലൂ ലക്ഷണങ്ങളുള്ള ഉപഭോക്താക്കളെയും ജീവനക്കാരെയും ദുബായ് റെസ്റ്റോറന്റുകളിലേക്ക് അനുവദിക്കില്ല. ദുബായ് മുനിസിപ്പാലിറ്റിയുടെ ആരോഗ്യ-സുരക്ഷാ വകുപ്പ് നല്‍കിയ എല്ലാ റെസ്റ്റോറന്റുകള്‍ക്കും നിര്‍ബന്ധിത നോട്ടീസ് അനുസരിച്ച്, ദുബായിലെ എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

ഭക്ഷ്യ സ്ഥാപനങ്ങള്‍ ഒരു ഓര്‍ഡറിന് 50 ല്‍ കൂടുതല്‍ മീല്‍സ് വില്‍ക്കാന്‍ പാടില്ല. ടേബിളുകള്‍ തമ്മില്‍ രണ്ട് മീറ്ററെങ്കിലും അകലം പാലിച്ചിരിക്കണം. ഭക്ഷണവും പാനീയങ്ങളും വിളമ്പുന്നതിന് ഡിസ്‌പോസിബിള്‍ കപ്പുകളും ഭക്ഷണപദാര്‍ത്ഥങ്ങളും ഉപയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഉപഭോക്താക്കള്‍ പോയ ശേഷം ഉപയോഗിച്ച ടേബിളുകള്‍ വൃത്തിയാക്കി അണുവിമുക്തമാക്കണമെന്നും ഇന്‍ഫ്‌ലുവന്‍സ ലക്ഷണങ്ങളുള്ളവരെ ഹോട്ടലുകളില്‍ പ്രവേഷിപ്പിക്കരുതെന്നും മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here