പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് അഞ്ചിരിട്ടിയായി വര്‍ദ്ധിപ്പിച്ച് റയില്‍വേ

ദില്ലി: പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് അഞ്ചിരിട്ടിയായി വര്‍ദ്ധിപ്പിച്ച് റയില്‍വേ. തിരഞ്ഞെടുത്ത സ്റ്റേഷനുകളില്‍ ആദ്യ ഘട്ടമായി പ്ലാറ്റ്ഫോം ടിക്കറ്റിന് അമ്പത് രൂപയായി വര്‍ദ്ധിപ്പിച്ചു. പത്ത് രൂപയായിരുന്ന ടിക്കറ്റാണ് അമ്പത് രൂപയാകുന്നത്.

കോറോണ പടരുന്ന പശ്ചാത്തലത്തില്‍ റയില്‍വേ സ്റ്റേഷനിലെ ജനതിരക്ക് കുറയ്ക്കാനെന്ന പേരിലാണ് പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നത്. പത്ത് രൂപയ്ക്ക് ലഭിക്കുന്ന പ്ലാറ്റ് ഫോം ടിക്കറ്റുകള്‍ക്ക് അമ്പത് രൂപ നല്‍കണം. തിരഞ്ഞെടുത്ത സ്റ്റേഷനുകളിലാണ് ആദ്യം നിരക്ക് വര്‍ദ്ധിപ്പിക്കുക.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്റ്റേഷനുകള്‍ ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഗുജറാത്തിലെ അഹമദാബാദ് ഡിവിഷനിലെ സ്റ്റേഷനുകളും മധ്യപ്രദേശിലെ രത്നം ഡിവിഷന് കീഴിലെ റയില്‍വേ സ്റ്റേഷനുകളിലും നിരക്ക് വര്‍ദ്ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

പശ്ചിമ റയില്‍വേ സോണിന് കീഴില്‍ വരുന്നതാണ് ഡിവിഷനുകള്‍.കോറോണയുടെ പേരിലാണ് വര്‍ദ്ധിപ്പിക്കുന്നതെങ്കിലും രോഗം ഭേദമായതിന് ശേഷം പിന്‍വലിക്കുമോയെന്ന ചോദ്യത്തിന് റയില്‍വേ മറുപടി നല്‍കിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News