‘കൊറോണയെ നമ്മള്‍ അതിജീവിക്കും’; കൊറോണയെ തടയാന്‍ ‘ബ്രേക്ക് ദി ചെയിന്‍’ ക്യാംപയിനില്‍ പങ്കെടുത്ത് കൈരളി ടിവിയും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കൊറോണക്കെതിരായുള്ള പ്രതിരോധ പരിപാടി ‘ബ്രേക്ക് ദി ചെയിനി’ല്‍ പങ്കെടുത്ത് കൈരളി ടിവിയും. ആരോഗ്യമന്ത്രി കെ കെ ശൈലജടീച്ചര്‍ കൈരളി ടിവി എം ഡി ജോണ്‍ ബ്രിട്ടാസിന് സാനിറ്റെസര്‍ നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി കൈരളി ടിവി കൂട്ടായ്മയായ മീഡിയാ ക്ലബ്ബ് ജീവനക്കാര്‍ക്ക് സാനിറ്റെസര്‍ വിതരണം ചെയ്തു.

കൊറോണക്കെതിരെ പൊരുതി നമ്മള്‍ അതിജീവിക്കും എന്ന സന്ദേശം നല്‍കിയാണ് കൈരളി ടി വി ജീവനക്കാരും സംസ്ഥാന സര്‍ക്കാരിന്റെ കൊറോണക്കെതിരായുള്ള പ്രതിരോധ പരിപാടി ബ്രേക്ക് ദി ചെയിനില്‍ പങ്കെടുത്തത്. ജീവനക്കാരുടെ കൂട്ടായ്മയായ മീഡിയാക്ലബ്ബാണ് പിരിപാടിക്ക് നോതൃത്വം നല്‍കിയത്.

പൊതുസമൂഹം ഒരുമിച്ച് ക്യാമ്പയിനില്‍ പങ്കെടുക്കണമെന്നും കൈരളി ചാനല്‍ മാതൃകയായ പ്രവര്‍ത്തനമാണ് നടത്തിയതെന്നും മന്ത്രി പറഞ്ഞു. എല്ലാ ജീവനക്കാരും ക്യാമ്പയിന്റെ ഭാഗമാകണമെന്ന് കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

പരിപാടിയുടെ ഭാഗമായി കൈരളി ടിവി കൂട്ടായ്മയായ മീഡിയാ ക്ലബ്ബ് ജീവനക്കാര്‍ക്ക് സാനിറ്റെസര്‍ വിതരണം ചെയ്തു. കൈരളി ടി വി ഫിനാന്‍ഷ്യല്‍ ഡയറക്ടര്‍ എം വെങ്കിട്ടരാമന്‍, ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരന്‍, എച്ച് ആര്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് ആരിഫ്, എക്‌സിക്യൂട്ടീവ് ന്യൂസ് എഡിറ്റര്‍ എം രാജീവ്, മീഡിയക്ലബ്ബ് ഭാരവാഹികളായ ബി സുനില്‍, എ കെ ബൈജു തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News