ദില്ലി: ദേശീയ പൗരത്വ പട്ടിക അനിവാര്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പൗരത്വ പട്ടിക സംബന്ധിച്ച് ചര്‍ച്ച പോലും നടന്നിട്ടില്ല എന്ന് മുമ്പ് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇത് തെറ്റെന്നും ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകാന്‍ ബിജെപി ഉദ്ദേശിക്കുന്നില്ല എന്നും അടിവരിയിടുന്നതാണ് സുപ്രീംകോടതിയിലെ കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here