മാഹിയില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

കണ്ണൂര്‍: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. ഉംറ കഴിഞ് തിരിച്ചെത്തിയ 68 വയസ്സുള്ള സ്ത്രീക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ മാഹി ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി.അതെസമയം കണ്ണൂര്‍ ജില്ലയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 26 ആയി കുറഞ്ഞു.

മാഹി ചാലക്കര സ്വദേശിനിയായായ 68 കാരിക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ 13 നാണ് ഇവര്‍ ഉംറ കഴിഞ്ഞ കരിപ്പൂര്‍ വിമാനത്താവളം വഴി തിരിച്ചെത്തിയത്. രോഗ ലക്ഷണങ്ങളോടെ മാഹി ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിട്യൂട്ടില്‍ നടത്തിയ പരിശോധനായിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ബന്ധുക്കളും നിരീക്ഷണത്തിലാണ്. പുതുച്ചേരിയുടെ ഭാഗമാണെങ്കികും ഭൂമിശാസ്ത്രപരമായി കേരളത്തിലാണ് മാഹി. കോവിഡ് സംശയിക്കുന്ന എഴുപതോളം പേര്‍ മാഹിയില്‍ നിരീക്ഷണത്തില്‍ ഉണ്ട്.

കണ്ണൂര്‍ ജില്ലയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 26 ആയി കുറഞ്ഞു.821 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.ഇതുവരെയായി പരിശോധനയ്ക്ക് അയച്ച 108 സാമ്പിളുകളില്‍ 95 ഉം നെഗറ്റീവാണ്.12 ഫലങ്ങള്‍ ഇനി ലഭിക്കാനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News