കൊറോണ: പത്ത് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

കൊച്ചി: കൊറോണ ബാധമൂലം യാത്രക്കാര്‍ കുറഞ്ഞതിനാല്‍ ദക്ഷിണ റെയില്‍വേ 10 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ആറു പതിവ് ട്രെയിനുകളും നാല് സ്‌പെഷ്യല്‍ സര്‍വീസുമാണ് റദ്ദാക്കിയത്.

ഇതില്‍ നാല് സര്‍വീസുകള്‍ കേരളത്തിലൂടെ ഓടുന്നവയാണ്. മാര്‍ച്ച് 31 വരെയാണ് ഇവ റദ്ദാക്കിയിരിക്കുന്നത്. ഒരു ട്രെയിന്‍ ഏപ്രില്‍ ഒന്നിനും മുടങ്ങും.

തിരുവനന്തപുരം സെന്‍ട്രല്‍-ചെന്നൈ സെന്‍ട്രല്‍ (22207,22208) ട്രെയിന്‍ ചെന്നൈയ്ക്കും തിരിച്ചും ഉണ്ടാകില്ല.അതുപോലെ എറണാകുളത്തുനിന്നു മാര്‍ച്ച് 21 നും 22നുമുളള വേളാങ്കണ്ണി ട്രെയിനും മുടങ്ങും (നമ്പര്‍:06015,06016).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News