മാനവികതയുടെ ക്യൂബന്‍ മാതൃക; കൊറോണ ബാധിതരുമായി വലഞ്ഞ കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

ഹവാന: കൊറോണ ബാധിതരായ യാത്രികരുമായി വലഞ്ഞ ബ്രിട്ടീഷ് കപ്പലിന് കരയ്ക്കടുക്കാന്‍ അനുമതി നല്‍കി ക്യൂബ. എം എസ് ബ്രാമിയര്‍ എന്ന ബ്രിട്ടീഷ് വിനോദ സഞ്ചാര കപ്പലിലെ ആറോളം യാത്രികര്‍ക്ക് കൊറോണ പരിശോധനയില്‍ പോസിറ്റീവ് ഫലം വന്നിരുന്നു.

കപ്പല്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ ഏതേലും സൗഹൃദ രാജ്യത്തോട് നങ്കൂരമിടാന്‍ ആവശ്യപ്പെടുകയായിരുന്നു. കൊറോണ ഭീതിമൂലം ഒരു രാജ്യവും കപ്പല്‍ കരയ്ക്കടുക്കാന്‍ അനുവദിച്ചിരുന്നില്ല.

ഇതേതുടര്‍ന്ന് രണ്ടുദിവസമായി കപ്പല്‍ കടലില്‍ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. എന്നാല്‍ ഒടുവില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ക്യൂബയോട് സഹായം അഭ്യര്‍ത്ഥിക്കുകയും, കപ്പല്‍ അടുപ്പിക്കാന്‍ ക്യൂബ പൂര്‍ണ സമ്മതം നല്‍കുകയും ചെയ്തു.

‘സാഹചര്യത്തിന്റെ അതീവഗൗരവ സ്വഭാവം പരിഗണിച്ചും, വയ്യാതിരിക്കുന്ന യാത്രക്കാരുടെ അപകട സാധ്യത മനസിലാക്കിയും, കപ്പല്‍ ക്യൂബന്‍ തീരത്ത് നങ്കൂരമിടാന്‍ അനുവദിക്കുന്നു. വിപ്ലവത്തിന്റെ മാനുഷികമൂല്യങ്ങളിലൂടെ ഉയര്‍ത്തെണ്ണീറ്റവരാണ് ഞങ്ങള്‍.

ആഗോളവിപത്തിനെ നേരിടാന്നുതിനുവേണ്ടി, ആരോഗ്യം എന്നത് മനുഷ്യാവകാശമാണെന്ന് മനസിലാക്കി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയമാണമിത്.’ -ക്യൂബന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

600 യാത്രക്കാരാണ് കപ്പലില്‍ ഉള്ളത്. ഇതില്‍ ഭൂരിഭാഗവും ബ്രിട്ടീഷുകാരാണ്. രോഗബാധിതരല്ലാത്ത യാത്രികരെ വിമാനമാര്‍ഗം നാടുകളിലേക്ക് തിരികെ കയറ്റി വിടും.ക്യൂബയില്‍ ഇതുവരെ നാലു കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിരവധി പേര്‍ നിരീക്ഷണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News