കോവിഡിനെ തുരത്താൻ മാതൃക പരമായ ചുവടുവെപ്പുമായി എരഞ്ഞോളി ഗ്രാമ പഞ്ചായത്ത്

നാടെങ്ങും കോവിഡ് ഭീതിയില്‍ കഴിയുമ്പോള്‍എരഞ്ഞോളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എരഞ്ഞോളി ഗ്രാമ പഞ്ചായത്തിന്റെയും എക്സ്സൈസ് വകുപ്പിന്റെയും സഹകരണത്തോടെ സാനിറ്റൈസര്‍ നിര്‍മ്മിച്ചു.

ഗ്രാമ പഞ്ചായത്തിന്റെ പരിധിയില്‍ ഉള്ള നിരീക്ഷണത്തില്‍ കഴിയുന്ന വീടുകള്‍, പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ സൗജന്യമായി വിതരണം ചെയ്യുകയും, ഉപയോഗിക്കേണ്ട രീതി ആരോഗ്യ പ്രവര്‍ത്തകര്‍ വിശദീകരിക്കുകയും ചെയ്യും.

ആവശ്യത്തിന് സാനിറ്റൈസര്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ ആണ് ജനങ്ങളുടെ പരിഭ്രാന്തി അകറ്റാനും, ആത്മവിശ്വാസം വീണ്ടെടുക്കാനും ഉതകുന്ന വിധത്തില്‍ പദ്ധതി ആസൂത്രണം ചെയ്തത്. ഐസോ പ്രൊപൈന്‍ ആല്‍ക്കഹോള്‍, ഗ്ലിസറിന്‍, ഹൈഡ്രജന്‍ പെറോക്സൈഡ് എന്നിവയാണ് പ്രാധാന ചേരുവകള്‍.

എക്സ്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുരേഷ്, പഞ്ചായത്ത് പ്രസിഡന്റ് എ കെ രമ്യ, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സിപി ബിജോയ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാരായ ഷീബ, ഫസീല ഫാറൂഖ്, സി വി സൂരജ്, മെമ്പര്‍ പി കെ ശ്രീവിദ്യ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ പരിപാടിയില്‍ പങ്കാളികളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News