കൊറോണക്കെതിരെ പ്രതിരോധ പ്രവർത്തനം സജീവമാക്കി ഡിവൈഎഫ്ഐ

പാലക്കാട്: കോവിഡ് – 19 നെതിരെ പ്രതിരോധ പ്രവര്‍ത്തനം സജീവമാക്കി ഡിവൈഎഫ്‌ഐ. പ്രധാന കേന്ദ്രങ്ങളില്‍ ഡിവൈഎഫ്‌ഐയുടെ ഹാന്‍ഡ് വാഷിംഗ് കോര്‍ണറുകള്‍ സ്ഥാപിച്ചു തുടങ്ങി. പാലക്കാട് ജില്ലയില്‍ കെഎസ്ആര്ടിസി ബസ് സ്റ്റാന്റില്‍ ആദ്യ ഹാന്‍ഡ് വാഷിംഗ് കോര്‍ണര്‍ സ്ഥാപിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തൂവാല വിതരണം ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ബ്രെയ്ക്ക് ദി ചെയ്ന്‍ പദ്ധതിയുമായി സഹകരിച്ചാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുന്നത്. ദിവസേന ആയിരക്കണക്കിന് ആളുകളെത്തുന്ന പാലക്കാട് കെഎസ്ആര്ടിസി ബസ് സ്റ്റാന്റില്‍ ജില്ലയിലെ ആദ്യ ഹാന്‍ഡ് വാഷിംഗ് കോര്‍ണര്‍ സ്ഥാപിച്ചു.

ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി എ ഉബൈദിന് ഹാന്‍ഡ് വാഷിംഗ് കോര്‍ണര്‍ ജില്ലാ സെക്രട്ടറി പി എം ശശി കൈമാറി. ഡിവൈഎഫ്‌ഐയുടേത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന് ടി എ ഉബൈദ് പറഞ്ഞു.

ജനങ്ങള്‍ കൂടുതലെത്തുന്ന ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വരും ദിവസങ്ങളില്‍ ഹാന്‍ഡ് വാഷിംഗ് കോര്‍ണറുകള്‍ സ്ഥാപിക്കും.

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെളുത്ത തൂവാല നല്‍കി. ഡിവൈ എഫ് ഐ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തെ മുഴുവന്‍ യൂണിറ്റുകളുടെയും നേതൃത്വത്തില്‍ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലും ഹാന്‍ഡ് വാഷിംഗ് കോര്‍ണര്‍ സ്ഥാപിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel