മാഹി സ്വദേശിക്ക് കൊറോണ: മാര്‍ച്ച് 13 ലെ ഇത്തിഹാദ് വിമാനത്തില്‍ എത്തിയവര്‍ ബന്ധപ്പെടണം

കോഴിക്കോട്: മാര്‍ച്ച് 13 ന് ഇത്തിഹാദ് എയര്‍വെയ്‌സ് EY 250 (3.20 am) ന് അബുദാബിയില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മാഹി സ്വദേശിക്ക് ഇന്ന് (17.03.2020) കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ വിമാനത്തില്‍ യാത്ര ചെയ്ത കോഴിക്കോട് ജില്ലയിലെ യാത്രക്കാര്‍ ജില്ലാ കണ്‍ട്രോള്‍ റൂമുമായി ഉടന്‍തന്നെ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു.

ഈ ഫ്‌ലൈറ്റിലെ യാത്രക്കാര്‍ കര്‍ശനമായും വീടുകളില്‍ തന്നെ കഴിയണമെന്നും, പൊതുജനങ്ങളുമായുള്ള സമ്പര്‍ക്കം പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും കര്‍ശനമായി നിര്‍ദേശിച്ചു. മറ്റു ജില്ലകളിലെ യാത്രക്കാര്‍ അതാത് ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News