ദില്ലി കലാപം: 9 കുടുംബങ്ങള്‍ക്ക് കൂടെ ഒരു ലക്ഷം രൂപ വീതം നല്‍കി

ദില്ലി: ദില്ലി കലാപത്തിൽ കൊല്ലപ്പെട്ട ഒമ്പതുപേരുടെ ആശ്രിതർക്കുകൂടി സിപിഐ എം ലക്ഷം രൂപ വീതം സഹായം നൽകി.

പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ടിന്റെ നേതൃത്വത്തിലുള്ള സംഘം ഗോണ്ട കർതാർനഗറിലും പിബി അംഗം സുഭാഷിണി അലിയുടെ നേതൃത്വത്തിലുള്ള സംഘം ലോണിയിലും വീടുകൾ സന്ദർശിച്ച്‌ സഹായധനം കൈമാറി.

കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമായ ഇർഫാൻ, നരേഷ്‌ സൈനി, വിനോദ്‌, മുഹമ്മദ്‌ ഫുർഖാൻ, ഇഷ്‌തിയാഖ്‌ ഖാൻ, പർവേസ്‌, നസീർ, റിസ്‌വാൻ, മഷ്‌റൂഫ്‌, മുബാറക്‌ ഹുസൈൻ എന്നിവരുടെ കുടുംബങ്ങളെ നേതാക്കൾ സന്ദർശിച്ചു. ഭക്ഷ്യവസ്‌തുക്കൾ, വസ്‌ത്രം എന്നിവയും എത്തിച്ചു.

ഇതോടെ പാർടി ധനസഹായം നൽകിയ കുടുംബങ്ങളുടെ എണ്ണം 34 ആയി. ആകെ 34 ലക്ഷം രൂപയും വിതരണംചെയ്‌തു.

മൊത്തം 55 പേർക്കാണ്‌ കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടത്‌. ബുധനാഴ്‌ച പിബി അംഗം തപൻ സെന്നിന്റെ നേതൃത്വത്തിൽ ബംഗാളിൽനിന്നെത്തുന്ന സംഘം കലാപബാധിത മേഖലകളിൽ സഹായം വിതരണംചെയ്യും. തുടർന്നുള്ള ദിവസങ്ങളിലും സഹായം എത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News