‘ബ്രെയ്ക്ക് ദ ചെയ്ന്‍’ ക്യാമ്പെയ്ന്‍ ഏറ്റെടുത്ത് എസ്എഫ്ഐ

കൊറോണ വൈറസിനെ ഫലപ്രദമായ് പ്രതിരോധിക്കാൻ സർക്കാർ ആവിഷ്കരിച്ച ‘ബ്രേക്ക് ദി ചെയിൻ’ ക്യാമ്പയിൻ എറ്റെടുത്ത് എസ്എഫ്ഐ. കൊല്ലം ജില്ലയിലെ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു സന്നദ്ധസേവനം.

എസ്എസ്എൽസി/പ്ലസ്ടു പരീക്ഷകൾ നടക്കുന്ന സ്കൂളുകളുടെ മുന്നിലും യൂണിവേഴ്സിറ്റി പരീക്ഷകൾ നടക്കുന്ന കോളേജുകൾക്ക് മുന്നിലും ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകഴുകാനുള്ള സൗകര്യമൊരുക്കി.

വിദ്യാർത്ഥികളും അധ്യാപക-അനധ്യാപകരും ഇതിൻ്റെ ഭാഗമായി. പരീക്ഷാക്കാലം അവസാനിക്കും വരെ ഈ പ്രവർത്തനം തുടരുമെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ്നെസ്മലും സെക്രട്ടറി പി.അനന്ദുവും അറിയിച്ചു.

പ്രളയദുരിതം അനുഭവിക്കുന്നവർക്ക് അവശ്യ സാധനങൾ ശേഖരിച്ച് കൈതാങായ എസ്.എഫ്.ഐ കൊറോണയെ പ്രതിരോധിക്കാനും ബ്രേക്ക് ദി ചെയിൻ ചാലഞ്ച് ഏറ്റെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News