കൊറോണ: ലോകത്താകെ 7987 മരണം; വൈറസ് ബാധ രണ്ട് ലക്ഷത്തോട് അടുക്കുന്നു; അതിജീവിച്ചവര്‍ 82762

കൊറോണ വൈറസ് ലോകത്തിന്റെ പലയിടങ്ങളിലും പിടിതരാതെ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. വൈറസ് പടര്‍ന്നിട്ട് ഒരുമാസം പിന്നിട്ടിട്ടും വികസിത രാജ്യങ്ങല്‍ ഉള്‍പ്പെടെ പലരും ഇപ്പോഴും വൈറസിനെ പിടിച്ചുകെട്ടാന്‍ ശ്രമകരമായ ദൗത്യം തുടരുകയാണ്.

അതേസമയം ആദ്യം വൈറസ് ബാധ കണ്ടെത്തിയ ചൈനയില്‍ വൈറസ് കൈപ്പിടിയിലായിരിക്കുന്നതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ വൈറസിന്റെ പിടിയില്‍ നിന്നും ചൈനീസ് ജനത സാധാരണ ജീവിതം തിരിച്ചുപിടിക്കുകയാണ്.

വൈറസ് പടര്‍ന്നതിനെ തുടര്‍ന്ന് രോഗ ബാധിതരെ ചികിത്സിക്കുന്നതിനായി ചൈന ആരംഭിച്ച താല്‍ക്കാലിക സംവിധാനങ്ങളൊക്കെയും പിന്‍വലിച്ചിരിക്കുകയാണ് പ്രതിദിനം വൈറസ് ബാധയേല്‍ക്കുന്നവരുടെ എണ്ണം കുറയുകയും രോഗം ഭേദമാവുന്നവരുടെ തോത് വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ടെന്നത് ചൈനീസ് ആരോഗ്യ രംഗത്തുനിന്നും വരുന്ന ശുഭകരമായ വാര്‍ത്തയാണ്.

ചൈനയില്‍ വൈറസ് പടര്‍ന്ന സാഹചര്യത്തില്‍ വൈറസിനെതിരായ മരുന്ന് ഉള്‍പ്പെടെ മെഡിക്കല്‍ സംഘത്തെ ക്യൂബ ചൈനയിലേക്ക് അയച്ചിരുന്നു. ചൈനയില്‍ രോഗം കൈപ്പിടിയിലായതോടെ വൈറസ് പടര്‍ന്ന മറ്റുരാജ്യങ്ങളിലേക്ക് സഹായത്തിനായി ചൈനയും മെഡിക്കല്‍ സംഘത്തെ അയച്ചിരുന്നു.

യാത്രക്കാര്‍ക്ക് വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് കരയ്ക്കടുക്കാന്‍ കഴിയാതിരുന്ന ബ്രിട്ടീഷ് കപ്പല്‍ ബ്രിട്ടന്റെ അഭ്യര്‍ഥന മാനിച്ച് ക്യൂബ തങ്ങളുടെ തീരത്തടുപ്പിക്കാനും രോഗ ബാധിതരായവര്‍ക്ക് ചികിത്സ നല്‍കാനുമുള്ള നടപടികള്‍ സ്വീകരിച്ചതും അന്തര്‍ദേശീയ തലത്തില്‍ നിന്നും വരുന്ന മാനവികതയുടെ വാര്‍ത്തയാണ്.

അതേസമയം ലോകത്താകെ വൈറസ് ബാധയേറ്റ് മരണപ്പെട്ടവരുടെ എണ്ണം 7987 ആയി, 198422 പേര്‍ക്ക് ലോകത്താകെ വൈറസ് ബാധയേറ്റു.

82762 പേര്‍ വൈറസ് ബാധയെ അതിജീവിച്ചു. വൈറസ് ബാധക്കെതിരെ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തും ലഭിക്കുന്ന സ്വീകാര്യതയും എടുത്തുപറയേണ്ട കാര്യമാണ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here