‘ബ്രെയ്ക്ക് ദ ചെയ്ന്‍’ ക്യാമ്പെയ്‌നിന് പിന്‍തുണയുമായി ഡിവൈഎഫ്‌ഐ

സർക്കാറിൻ്റെ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന് പിന്തുണയുമായി ഡിവൈഎഫ്എ. കോഴിക്കോട് ജില്ലയിൽ ആവശ്യമായ സാനിറ്റൈസറുകള്‍ ഡിവൈഎഫ്ഐ നിര്‍മ്മിച്ച് വിതരണം ചെയ്യും. 2500 കൈ കഴുകൽ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട് .

സംസ്ഥാന സര്‍ക്കാരിന്റെ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനിന്റെ ഭാഗമായി ഡിവൈഎഫ്എ കോഴിക്കോട് ജില്ല കമ്മിറ്റി സാനിറ്റൈസറുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യാൻ ആരംഭിച്ചു.

വിപണിയില്‍ സാനിറ്റൈസറുകള്‍ക്കുള്ള ലഭ്യതക്കുറവ് പരിഹരിക്കാനാണ് ഡിവൈഎഫ്എ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സാനിറ്റൈസറുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത് .

സാനിറ്റൈസറുകള്‍ നിര്‍മ്മിക്കുന്നതിന് ഡിവൈഎഫ്എ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. പരിശീലന പരിപാടിക്ക് ഗുരുവായൂരപ്പന്‍ കോളേജിലെ മുന്‍ കെമിസ്ട്രി വിഭാഗം തലവന്‍ ഡോ.ഡി.കെ.ബാബു നേതൃത്വം നല്‍കി.

ജില്ലയില്‍ ഡിവൈഎഫ്എ നേതൃത്വത്തില്‍ 2500 കേന്ദ്രങ്ങളില്‍ കൈ കഴുകൽ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട് .. കൈ കഴുകല്‍ കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനം അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here