കൊറോണ: വിശ്വാസികള്‍ സ്വന്തം വീടുകളില്‍ കുര്‍ബാന കൈക്കൊള്ളണമെന്ന് ബിഷപ്പ് പോള്‍ ആന്റണി മുല്ലശ്ശേരി

കൊറോണയെ പ്രതിരോധിക്കാൻ സഭാവിശ്വാസികൾ കഴിവതും പള്ളികളിലേക്ക് വരാതെ അവരവരുടെ വീടുകളിൽ ആത്മീയമായി വിശുദ്ധകുർബാന കൈകൊള്ളണമെന്ന് കൊല്ലം ബിഷപ്പ് പോൾ ആന്റണി മുല്ലശേരി.

കൊറോണ വിരുദ്ധ പോരാട്ടത്തിൽ സംസ്ഥാന സർക്കാരിന്റേയും ആരോഗ്യവകുപ്പ് മന്ത്രിയുടെയും പങ്ക് ശ്ലാഘനീയമെന്നും ബിഷപ്പ് അഭിനന്ദിച്ചു.

ക്രൈസ്തവ ദേവാലയങളിൽ വൈദികർ ദിവ്യ ബലി അർപ്പിക്കും എന്നാൽ സഭാ വിശ്വാസികൾ അവരുടെ ആരാധനയും, പ്രാർത്ഥനയും സ്വന്തം വീടുകളിൽ നടത്തുകയും വിശുദ്ധകുർബാന ആത്മീയമായി സ്വീകരിക്കുകയും വേണമെന്ന് കൊല്ലം ബിഷപ്പ് പോൾ ആന്റണി മുല്ലശേരി അഭ്യർത്ഥിച്ചു.

മരണാടിയന്തിരങൾക്കുൾപ്പടെ ആൾകൂട്ടം പാടില്ലെന്നും ബിഷപ്പ് നിർദ്ദേശിച്ചു.നല്ല വിശ്വാസികൾ മറ്റുള്ളവർക്ക് രോഗം പകരുകയില്ല കർത്താവിനെ ഓർത്ത് ക്രൈസ്തവർ കൊറോണയെ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങൾ പാലിക്കണം.

കൊറോണയെ പ്രതിരോധത്തിക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ഷൈലജ നടത്തുന്ന പ്രവർത്തനങളെ കൊല്ലം ബിഷപ്പ് അഭിനന്ദിച്ചു. കൊറോണയെ പ്രതിരോധിക്കാൻ വീടുകളിൽ എത്തി ബോധവത്കരണം നൽകാനാണ് കൊല്ലം രൂപത ഒരുങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News