വെളിവില്ല ഫാന്‍സിന്റെ കോപ്രായം; എല്ലാം രജിതിന്റെ അറിവോടെ, പറഞ്ഞത് കള്ളത്തരം; പിന്നില്‍ ഷിയാസും പരീക്കുട്ടിയും; ഈ സാമൂഹ്യവിരുദ്ധരെ വെറുതെ വിടരുതെന്ന് സോഷ്യല്‍മീഡിയ

കൊച്ചി: ചാനല്‍ ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട രജിത് കുമാറിനെ സ്വീകരിക്കാന്‍ ജനക്കൂട്ടമെത്തിയത് രജിതിന്റെ അറിവോടെ തന്നെയാണെന്നും എല്ലാം ആസൂത്രിതമാണെന്നും പൊലീസ്.

ഷിയാസ് കരീം, പരീക്കുട്ടി, ഇബാസ് രഹ്മാന്‍ എന്നിവരാണ് ആള്‍ക്കൂട്ടത്തെ കൂട്ടിയതിന് പിന്നില്ലെന്നും പൊലീസ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.

ജനം എങ്ങനെ എത്തിയെന്ന കാര്യത്തില്‍ തനിക്ക് ഒരറിവുമില്ലെന്ന് രജിത് പറഞ്ഞിരുന്നെങ്കിലും എല്ലാം ആസൂത്രിതമായി രജിത്തിന്റെ അറിവോടെ തന്നെ നടത്തിയതാണെന്നും എഫ്‌ഐആര്‍ വ്യക്തമാക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൊറോണ വൈറസിനെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും പരിശോധനകളും പുരോഗമിക്കുന്നതിനിടെയാണ് മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും കാറ്റില്‍ പറത്തി നൂറുകണക്കിന് സാമൂഹ്യവിരുദ്ധര്‍ രജിത് കുമാറിനെ സ്വീകരിക്കാന്‍ എത്തിയത്.

വിമാനത്താവളത്തിന് അകത്തു വലിയ ജനക്കൂട്ടമുണ്ടെന്നും തിരക്കും ബഹളവും ഒഴിവാക്കാന്‍ മറ്റൊരു വഴിയിലൂടെ പുറത്തിറങ്ങണെന്നും പൊലീസ് ആവശ്യപ്പെട്ടെങ്കിലും രജിത്തും സംഘവും സഹകരിച്ചില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് രജിത് കുമാറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തത്.

രജിത് ആര്‍മി എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘമാണ് വിമാനത്താവളത്തില്‍ പേക്കൂത്ത് നടത്തിയത്. ഇതില്‍ 75 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇചില്‍ 50 പേരെ തിരിച്ചറിയുകയും 14 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. രജിത് കുമാര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് വിമാനത്താവള പരിസരത്ത് ആരാധകര്‍ സംഘടിച്ചതെന്ന് ഇവരിലൊരാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കേസില്‍ ഷിയാസ് കരീം രണ്ടാം പ്രതിയും പരീക്കുട്ടിയെ മൂന്നാം പ്രതിയുമാക്കിയാണ് പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്.

അതേസമയം, രജിത് ആര്‍മി എന്ന സാമൂഹ്യവിരുദ്ധ സംഘത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ താറുമാറാക്കിയ സംഘത്തെ വെറുതെവിടരുതെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് സോഷ്യല്‍മീഡിയ ആവശ്യപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel