കൊറോണ; രാജ്യം മൂന്നാം ഘട്ടത്തിലേക്കോ? ഇന്നറിയാം..

രാജ്യത്തെ കോവിഡ്-19 രോഗബാധ രണ്ടാംഘട്ടത്തിലാണെന്ന് (പരിമിത വ്യാപനം) ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ. മൂന്നാംഘട്ടമായ സമൂഹവ്യാപനം ഉണ്ടാകില്ലെന്ന് പറയാനാകില്ല.

പരിശോധനയ്ക്ക് 60 അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക് ഉടന്‍ അംഗീകാരം നല്‍കും. ദിനംപ്രതി 1400 സാമ്പിളുകള്‍ പരിശോധിക്കാവുന്ന രണ്ട് മേഖലാ അതിവേഗ പരിശോധനാകേന്ദ്രങ്ങള്‍ ഈ ആഴ്ച ആരംഭിക്കും. ഐസിഎംആറിന്റെ 72 ലാബുകളില്‍ പരിശോധന നടത്തുന്നുണ്ട്.

60000 പരിശോധനാകിറ്റുകള്‍ രാജ്യത്തുണ്ട്. രണ്ടുലക്ഷം കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി. എന്നാല്‍ കോവിഡ്-19 ബാധ മൂന്നാംഘട്ടത്തിലേക്ക് കടന്നിട്ടുണ്ടോയെന്ന് ബുധനാഴ്ച അറിയാമെന്ന് ഐസിഎംആര്‍ പകര്‍ച്ചവ്യാധിരോഗ വിഭാഗം മുഖ്യ വിദഗ്ധന്‍ ആര്‍ ആര്‍ ഗംഗാഖേദ്കര്‍. അടുത്ത 30 ദിവസം സുരക്ഷിതമായി മറികടക്കാനായാല്‍ സമൂഹവ്യാപനത്തെ തടയാനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here