പുര കത്തുമ്പോള്‍ തന്നെ വാഴവെട്ടുന്ന കേന്ദ്ര നയത്തിന് മറ്റൊരു ഉദാഹരണമാണ് ഇന്നലെ സുപ്രീംകോടതിയില്‍ രാജ്യം കണ്ടത്. രാജ്യം കൊറോണയെന്ന മഹാമാരിക്കെതിരെ ഒന്നിച്ച് പോരാടാനൊരുങ്ങുമ്പോള്‍ പിന്നാമ്പുറത്ത്് കൂടി ചരട് വലിക്കുകയാണ് കേന്ദ്രമിപ്പോള്‍.
ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) പരമാധികാര രാജ്യത്തിന്റെ അനിവാര്യനടപടിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ക്കുള്ള പ്രാഥമിക മറുപടി സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
എന്‍ആര്‍സിയെ ക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനയ്ക്ക് വിരുദ്ധമാണിത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് നൂറ്റിമുപ്പതോളം പേജുള്ള സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.

Get real time update about this post categories directly on your device, subscribe now.