ധോണിയുടെ തിരിച്ചുവരവിന് സാധ്യതയില്ലെന്ന് സേവാഗ്

മഹേന്ദ്രസിങ് ധോണി ഇന്ത്യന്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള സാധ്യത വിരളമാണെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ്.

ട്വന്റി-20, ഏകദിനടീമില്‍ ധോണിയുടെ അസാന്നിധ്യം പരിഹരിക്കുന്നതിനുള്ള വഴി സെലക്ടര്‍മാര്‍ കണ്ടെത്തിക്കഴിഞ്ഞതായും ഇനി ധോണി ടീമിലേക്കുമടങ്ങിയെത്തുമെന്നു കരുതുന്നില്ലെന്നും സേവാഗ് തുറന്നടിച്ചു.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഐപിഎല്‍ അനിശ്ചിതത്വത്തിലായതോടെ ധോണിയുടെ മടങ്ങിവരവ് വീണ്ടും ചര്‍ച്ചയായ സാഹചര്യത്തിലാണ് സേവാഗ് നിലപാട് വ്യക്തമാക്കിയത്.

വിക്കറ്റിന് പിന്നിലും മുന്നിലും ലോകേഷ് രാഹുല്‍ കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന സമയമാണിത്. ഋഷഭ് പന്തും മെച്ചപ്പെടുന്ന സാഹചര്യത്തില്‍ ധോണിയെ എവിടെ ഉള്‍ക്കൊള്ളിക്കാനാണെന്നും സേവാഗ് ചോദിക്കുന്നു.

ട്വന്റി-20 ലോകകപ്പില്‍ ഇത്തവണത്തെ കിരീടസാധ്യത പ്രവചിക്കാന്‍ ബുദ്ധിമുട്ടാണെന്നും സേവാഗ് അഭിപ്രായപ്പെട്ടു. ഹാര്‍ദിക് പാണ്ഡ്യയുടെ
തിരിച്ചുവരവ് ഇന്ത്യന്‍ ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും സേവാഗ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News