നിരീക്ഷണം കൂടുതല്‍ ആളുകളിലേക്ക്; ജാഗ്രതയോടെ സര്‍ക്കാര്‍

കോവിഡ് -19 മുന്‍കരുതല്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അതിവേഗം ഉയരുന്നതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ സംസ്ഥാന സര്‍ക്കാര്‍. മറ്റു രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നശേഷമാണ് വൈറസ് പടരുന്നതില്‍ വന്‍ വര്‍ധനയുണ്ടായത്.

അതിനാല്‍, വരുംദിനങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. മൂന്നാംഘട്ടത്തിലേക്ക് കടന്നാല്‍ രോഗം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടും.

വൈറസ് വ്യാപനം പരമാവധി ചെറുത്തും രോഗികളെയും അവരുമായി ഇടപഴകിയവരെയും സമയബന്ധിതമായി കണ്ടെത്തിയും ഏതു സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here