കൊറോണ: സംസ്ഥാനത്ത് 19,000 പേര്‍ നിരീക്ഷണത്തില്‍; ജാഗ്രത തുടരുക

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് 19,000 പേര്‍ നിരീക്ഷണത്തില്‍. ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോര്‍ട് ചെയ്തിട്ടില്ല. നിലവില്‍ 24 പേരാണ് കോവിഡ്19 ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ളത്.

കൊറോണ വൈറസ് ബാധയെ തടയുന്നതിനാവശ്യമായ ഊര്‍ജിത ശ്രമങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടക്കുന്നത്. വരുന്ന മൂന്നാഴ്ച രോഗവ്യാപനം തടയുന്നതില്‍ നിര്‍ണായകമായതിനാല്‍ രോഗം പടരാതിരിക്കാനാവശ്യമായ മുന്‍കരുതല്‍ നടപടികളിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്.

വിദേശത്തു നിന്നും എത്തുന്നവരെ പാര്‍പ്പിക്കാനാവശ്യമായ കെയര്‍ ഹോമുകളും സജ്ജമാക്കിയിട്ടുണ്ട്. അമ്പതിനായിരത്തോളം പേരെ പാര്‍പ്പിക്കാന്‍ കഴിയുന്നതാണ് കെയര്‍ ഹോമുകള്‍. തിരുവനന്തപുരത്തെത്തുന്ന ആയിരത്തി ഇരുനൂറോളം പേരെ കെയര്‍ ഹോമുകളില്‍ പാര്‍പ്പിക്കും.

സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് അവധിയിലുള്ള ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാര്‍ തിരികേ ജോലിയില്‍ പ്രവേശിക്കണമെന്നും ആരോഗ്രവകുപ്പ് നിര്‍ദേശിച്ചു.

ഇതിനായി സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് കെ.എസ്.അര്‍.ടി.സി അറിയിച്ചു.

കോവിഡ് 19 സ്ഥിരീകരിച്ച ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ സഞ്ചരിച്ച് റൂട്ട് മ്യാപ്പും ഇന്നലെ പുറത്തിറങ്ങിയിരുന്നു. അതുപയോഗിച്ച് ഡോക്ടര്‍ ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് ആരോഗ്രവകുപ്പ്. ഇറ്റാലിയന്‍ പൗരന്‍ സഞ്ചരിച്ച വര്‍ക്കലയിലും ആരോഗ്രവകുപ്പ് പ്രത്യേക ശ്രദ്ധപുലര്‍ത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News