കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും ഒമാനിലെത്തിയ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി

ഇന്ത്യയില്‍ നിന്ന് ഒമാനിലെത്തിയ യാത്രക്കാര്‍ ഒമാനിലെ വിമാനത്താവളത്തില്‍ കുടുങ്ങി.

എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കൊച്ചി, തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എത്തിയവരാണ് പുറത്തിറങ്ങാന്‍ ആകാതെ കഴിയുന്നത്.

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഒമാനില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് യാത്രക്കാരെ വലച്ചത്.

ഇന്ന് പന്ത്രണ്ട് മണി വരെ രാജ്യത്തേക്ക് പ്രവേശിക്കാം എന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പത്തു മണിക്ക് എയര്‍പോര്‍ട്ടില്‍ എത്തിയവര്‍ക്കും പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ എംബസി അധികൃതരെ വിവരമറിയിച്ചിട്ടും സഹായിക്കാന്‍ തയ്യാറായില്ലെന്നു യാത്രക്കാര്‍ പരാതിപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News