ഇത്രയും ലൈംഗിക വൈകൃതമുള്ള ഒരാളെ ഇന്ത്യന്‍ ജുഡീഷ്യറി കണ്ടിട്ടില്ല; ഗോഗോയിക്കെതിരേ കട്ജു

രാജ്യസഭാംഗമായി മാറിയ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് ഇന്ത്യന്‍ ജുഡീഷ്യറി കണ്ടിട്ടുള്ള ഏറ്റവുംനാണം കെട്ട ലൈംഗികവൈകൃതം ഉള്ളയാളെന്ന് വിമര്‍ശിച്ച് മുന്‍ ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കട്ജുവിന്റെ വിമര്‍ശനം. ഇത്രയൂം നിന്ദ്യനും നികൃഷ്ടനുമായി ഒരാളാണ് ഇന്ത്യന്‍ പാര്‍ലമെന്റിനെ ഇനി അലങ്കരിക്കാന്‍ പോകുന്നതെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

20 വര്‍ഷം അഭിഭാഷകനായും 20 വര്‍ഷം ജഡ്ജിയായും താന്‍ സേവനം അനുഷ്ഠിച്ചു. നല്ലവരെന്നും മോശം ആളുകളെന്നും പേരെടുത്ത നിരവധി ജഡ്ജിമാരെയും അറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News