കൊറോണ; വിമാന സര്‍വീസുകള്‍ റദ്ദാക്കി

കൊവിഡ് വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ വിമാനസര്‍വ്വീസുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു.

ഫിലിപ്പീന്‍സില്‍ മലയാളികളടക്കം 400 ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കുടുങ്ങി. തലസ്ഥാനമായ മനിലയിലെ പെര്‍പ്പെച്ച്വല്‍ യൂണിവേഴ്സിറ്റിയിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള എംബിബിഎസ് വിദ്യാര്‍ഥികളാണ് കുടുങ്ങി കിടക്കുന്നത്.

വൈറസ് ബാധ വ്യാപിച്ചതോടെ ഫിലിപ്പീന്‍സ് സര്‍ക്കാര്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. ടിക്കറ്റ് ബുക്ക് ചെയ്തവരില്‍ പലരും തിരിച്ചു വരാന്‍ കഴിയാത്ത അവസ്ഥയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News