കൊറോണ: സൗദിയിലെ പള്ളികളില്‍ നമസ്‌കാരങ്ങള്‍ നിര്‍ത്തിവെച്ചു,

രാജ്യത്ത് 71 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പള്ളികളിലെ നമസ്‌കാരങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ച് സൗദി അറേബ്യ.

മക്കയിലും മദീനയിലും ഒഴികെ രാജ്യത്തെ ബാക്കി എല്ലാ പള്ളികളിലും പതിവ് അഞ്ച് നേര നിസ്‌കാരവും ജുമുആ നമസ്‌കാരവും നിര്‍ത്താനാണ് സൗദി പണ്ഡിത സഭയുടെ തീരുമാനമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദി പൗരന്‍മാര്‍ സ്വന്തം വീടുകളില്‍ നമസ്‌കാരം നിര്‍വഹിക്കണമെന്നും പണ്ഡിത സഭ നിര്‍ദേശം നല്‍കി.ഇനിമുതല്‍ മക്കയിലെയും മദീനയിലെയും ഹറം പള്ളികളില്‍ മാത്രമായിരിക്കും ജുമുഅ, ജമാഅത്ത് നമസ്‌കാരങ്ങള്‍ നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel