ബിജെപിയുടെ പ്രത്യേകത പറയാമോ ! സിബിഎസ്ഇ പരീക്ഷയിൽ ബിജെപിയെക്കുറിച്ചുള്ള ചോദ്യം വിവാദമാകുന്നു

തിരുവനന്തപുരം: ഇന്ന് നടന്ന സിബിഎസ്‌സി പത്താം ക്ലാസ് പരീക്ഷയില്‍ രാഷ്ടീയ പാര്‍ട്ടികളെ പറ്റിയുളള ചോദ്യം വിവാദമാകുന്നു. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും അഞ്ച് പ്രത്യേകതകള്‍ പറയുമോ എന്നാണ് ചോദ്യം. രണ്ട് മൂന്ന് സെറ്റ് ചോദ്യ കടലാസിലെ 31 ചോദ്യമായിട്ടാണ് വിവാദ ചോദ്യങ്ങള്‍ ഉള്‍ക്കൊളളിച്ചിരുന്നത.

ഇന്ന് നടന്ന പത്താം ക്‌ളാസ് സിബിഎസ്‌സി സാമൂഹ്യ ശാസ്ത്ര പരീക്ഷയിലാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും അഞ്ച് പ്രത്യേകത പറയാമോ എന്ന് ചോദ്യം ഉള്‍ക്കൊളളിച്ചിരുക്കുന്നത്. രണ്ടാം നമ്പര്‍ സെറ്റ് ചോദ്യകടലാസിലെ 31 ചോദ്യം ആയിട്ടാണ് ബിജെപിയുടെ അഞ്ച് പ്രത്യേകതകള്‍ എഴുതാന്‍ ആവിശ്യപ്പെട്ടിരിക്കുന്നത്.

അഞ്ച് മാര്‍ക്ക് ആണ് ഈ ചോദ്യത്തിന് .ഉത്തരം എഴുതാതിരുന്നാല്‍ മാര്‍ക്ക്‌നഷ്ടമാകും.മൂന്നാം സെറ്റ് ചോദ്യകടലാസിലെ 31 ചോദ്യമായിട്ടാണ് കോണ്‍ഗ്രസിന്റെ അഞ്ച് പ്രത്യേകതകളെ പറ്റി എഴുതാന്‍ ആവശ്യപ്പെട്ടിരുന്നത്. ഒന്നാം സെറ്റ് ചോദ്യ കടലാസില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നേരിടുന്ന വെല്ലുവിളികളെ പറ്റിയും ചോദ്യമുണ്ട്.

ബിജെപിയുടെയും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിനെയും പറ്റി കുട്ടികള്‍ അറിയാത്ത കുട്ടികള്‍ എന്ത് എഴുതുമെന്ന കാര്യത്തില്‍ ആശയകുഴപ്പം ഉണ്ട്. വിദ്യാഭ്യസത്തെ രാഷ്ടീയവല്‍ക്കരിക്കുന്നു എന്ന ആക്ഷേപത്തിന് ബലം നല്‍കുന്നതാണ് ഇന്നത്തെ സിബിഎസ്ഇ പരീക്ഷയില്‍ ബിജെപിയെ പറ്റിയുളള ചോദ്യമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ് കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here