കൊറോണ: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് മതസാമുദായിക സംഘടനകളുടെ ഉറപ്പ്

കൊറോണ പ്രതിരോധത്തിനായി സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് മതസാമുദായിക സംഘടനകളുടെ ഉറപ്പ്.

മുഖ്യമന്ത്രിയുമായി നടന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് ധാരണയായത്. അനിവാര്യമായ പ്രാര്‍ത്ഥനകള്‍ നടത്താനും പ്രാര്‍ത്ഥനകളില്‍ പരമാവധി ആളുകളെ കുറയ്ക്കാനും തീരുമാനം.

സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്ന് വിവിധ മത സാമുദായിക സംഘടനകള്‍ വ്യക്തമാക്കി. ഉത്സവങ്ങള്‍ നീട്ടിവെയ്ക്കാനും ക്ഷേത്രങ്ങളില്‍ ബോധവത്കരണം നടത്താനുമാണ് ഹൈന്ദവ സംഘടനകളുടെ തീരുമാനം.

കാര്യങ്ങള്‍ സങ്കീര്‍ണമായാല്‍ പള്ളികള്‍ അടച്ചിടുന്നതടക്കമുള്ള നടപടികള്‍ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിക്ക് മുസ് ലീം സംഘടനകള്‍ ഉറപ്പ് നല്‍കി.

കൂട്ടമായ നമസ്‌കാരങ്ങള്‍ക്ക് പരമാവധി പത്ത് പേര്‍ വരെ മതിയെന്ന നിര്‍ദേശവും അംഗീകരിച്ചു. കൃസ്ത്യന്‍ ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന മാത്രമായിരിക്കും നടത്തുക.

ജില്ലകളിലെ മത മതസാമുദായിക സംഘടനകളുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. ആരാധനാലയങ്ങളില്‍ ആളുകള്‍ കൂടുന്നത് പരമാവധി ഒഴിവാക്കണമെന്നായിരുന്നു മത സംഘടനകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വെച്ച നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News