കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് പൂര്‍ണ പിന്തുണ: ഐ എം എ

കൊച്ചി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ എബ്രഹാം വര്‍ഗീസ്. ഇതിനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കേരളത്തിലെ 108 ബ്രാഞ്ചുകളുടെ സേവനം ഉറപ്പാക്കും.

ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത ഐഎംഎ ഭാരവാഹികള്‍ വഴി പൊതുജനങ്ങള്‍ക്ക് കൊറോണയുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും ഉറപ്പ് വരുത്തുന്നുണ്ട്. കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച 27 പേരില്‍ 19 പേരും വിമാനത്താവളം വഴിയാണ് കൊറോണ ബാധിതരായത്. അതിനാല്‍ തന്നെ വിമാനത്താവളം വഴിയുള്ള പരിശോധന ശക്തമാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

കൊറോണയുടെ പേരിലുള്ള അശാസ്ത്രീയമായ മരുന്ന് വില്‍പ്പനയും ചികിത്സയും തടയണമെന്നും ഐഎംഎ ആവശ്യമുന്നയിച്ചു. സമൂഹ വ്യാപനം ഉണ്ടായാല്‍ കൊറോണയെ ആയിരിക്കും അതിനാല്‍ പൊതു ഇടങ്ങളില്‍ അകലം പാലിക്കുന്നത് ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here