തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിയന്ത്രണം

തിരുവനന്തപുരം: കൊറോണ രോഗ പ്രതിരോധത്തിന്റെയും രോഗവ്യാപനനിയന്ത്രണ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂക്ലിയാര്‍ മെഡിസിന്‍ ഒ പി യില്‍ താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി.

രോഗവ്യാപനം തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാവിലക്ക്, ആള്‍ക്കൂട്ട നിയന്ത്രണം എന്നിവ പരിഗണിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. അത്യാവശ്യ സാഹചര്യത്തിലൊഴികെ രോഗികള്‍ തത്കാലം ഒപിയില്‍ വരേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തേ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിച്ച് ചികിത്സ തുടരേണ്ടതാണ്.

അത്യാവശ്യ നിര്‍ദ്ദേശങ്ങള്‍ക്ക് ഫോണില്‍ ബന്ധപ്പെടാവുന്നതാണ്.  ഫോണ്‍ നമ്പര്‍: 9446335107, 9446031690.

നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന മുറക്ക് ഒ പി സേവനങ്ങള്‍ മുന്‍പുള്ള രീതിയിലേക്ക് മാറുന്നതാണ്.

കുടുംബാസൂത്രണ ഒപി നിര്‍ത്തിവച്ചു

കൊറോണ വൈറസിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എസ് എ ടി ആശുപത്രിയില്‍ കുടുംബാസൂത്രണ ഒപി താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചതായി സൂപ്രണ്ട് ഡോ എ സന്തോഷ് കുമാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News