സംസ്ഥാനത്ത് ഇന്നും പുതിയ രോഗബാധിതര്‍ ഇല്ല; ജാഗ്രത കൈവിടാന്‍ പാടില്ല; ചികിത്സ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പുതിയ കോറോണ ബാധിതര്‍ ഇല്ലായെന്നത് ഏറെ ആശ്വാസകരമാണ്. എന്നാല്‍ ജാഗ്രത കൈവിടാന്‍ പാടില്ലെന്നും  ചികിത്സ സൗകര്യങ്ങള്‍ കൂടുതല്‍ വിപുലമാക്കുമെന്നും  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

25366പേര്‍ വീടുകളിലും 237പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 57പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പുതുതായി 7861പേരെ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സുപ്രീംകോടതിയുടെയും ഹൈകോടതിയുടേയും പ്രശംസ സര്‍ക്കാരിന് കരുത്ത് പകരുന്നതാണ്. ബാറുകളും ബീവറേജസ് പൂട്ടില്ല. എന്നാല് ബാറുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ നല്ല വ്യത്തിവേണം.

എല്ലാ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും ഒരു ഡോക്ടറെ കൂടി നിയമിക്കും. പ്രൈമറി ഹെല്‍ത്ത് സെന്ററുകളുടെയും ഒ.പി സമയം വൈകുന്നേരം വരെയാക്കും. ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് മത നേതാക്കളോട് അഭ്യര്‍ത്ഥിച്ചു.

കൊടുങ്ങല്ലൂര്‍ ഭരണിക്ക് ജനപങ്കാളിത്വം കുറക്കണം. ഇതില്‍ പൂര്‍ണ്ണ സഹകരണം ക്ഷേത്രം അധികാരികള്‍ വാഗ്ദാനം ചെയ്തു, ഇത്തവണ വലിയ ആള്‍ക്കൂട്ടത്തില്‍ ചെന്ന് ചേരുന്നത് ഭക്തര്‍ ഒഴിവാക്കണം. എന്നാല്‍ ഭരണിയോട് അനുബന്ധിച്ചുള്ള ചടങ്ങ് നടക്കും.

ചില സ്വകാര്യ ആശുപത്രികളില്‍ ചെറിയ പനി ലക്ഷണം ഉള്ളവരോട് സര്‍ക്കാര്‍ ആശുപത്രികയില്‍ പോകാന്‍ പറയുന്നുണ്ട്. അത് നല്ല പ്രവണതയല്ല.

കടകളില്‍ നിന്ന് ഓണ്‍ലൈന്‍ ആയി സാധനങ്ങള്‍ വാങ്ങാന്‍ സൗകര്യമൊരുക്കണം ,അതിന് വിതരണക്കാരെ ഏര്‍പ്പാടാക്കിയാല്‍ നല്ലത്. ATM കണ്ടറുകളിലും , പണം വാങ്ങാന്‍ കടകളില്‍ വെയ്ക്കുന്ന മെഷീനിനും അടുത്ത് നിര്‍ബന്ധമായും സാനിറ്റ സര്‍ ഉണ്ടാവണം. നിരീക്ഷണത്തില്‍ ഉള്ളവര്‍ക്ക് ഗ്രന്ഥശാല പ്രവര്‍ത്തകര്‍ വീടുകളില്‍ പുസ്തകം എത്തിച്ച് നല്‍കണം.

ആവശ്യമായ മാസ്‌ക്കുകളും സാനിറ്റൈസറുകളും ഉത്പാദിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കല്യാണമണ്ഡപം ബുക്ക് ചെയ്തവര്‍ കല്യാണം മാറ്റി വയ്ക്കുന്നുണ്ട്. ബുക്ക് ചെയ്ത പണം കല്യാണ മണ്ഡപ ഉടമകള്‍ തിരിച്ച് നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വിമാനത്താവളത്തിലെത്തുന്ന ആളുകളെ സർക്കാർ വാഹനങ്ങളിൽ എത്തിക്കുന്നതിൽ വീഴ്ച്ചയുണ്ടെങ്കിൽ പരിശോധിക്കും.

സ്ഥിതിഗതി കൈവിട്ട് പോയിട്ടില്ല, എന്നാല്‍ ഏത് സമയത്തും കാര്യങ്ങള്‍ പ്രതികൂലമായേക്കാം. വിദേശ രാജ്യങ്ങളുടെ അനുഭവം അതാണ് ഓര്‍മ്മിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News