വിദ്യാഭ്യാസ മേഖലയിലെ മികവിന് കേരളത്തിന് വീണ്ടും ഒന്നാം സ്ഥാനം

തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്ര ശിക്ഷയിലെ മികച്ച പ്രവര്‍ത്തനത്തിന് കേരളത്തിന് വീണ്ടും ഒന്നാം സ്ഥാനം. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് കേരളം ഒന്നാം സ്ഥാനത്തെത്തുന്നത്. പദ്ധതികള്‍ നടപ്പാക്കുന്നതിലെ മികവിലാണ് കേരളം പെര്‍ഫോമന്‍സ് ഇന്‍ഡക്സില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

റാങ്കിങില്‍ 862 പോയിന്റാണ് കേരളം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ 826 പോയിന്റില്‍ നിന്നാണ് കേരളം ഈ മുന്നേറ്റം നടത്തിയത്. വിദ്യാലയ പ്രവേശനത്തില്‍ 98.75 ശതമാനവും, തുല്യതയില്‍ 91 ശതമാനവും, പഠന നേട്ടങ്ങളില്‍ 85.56 ശതമാനവും, ഭരണപരമായ പ്രവര്‍ത്തനങ്ങളില്‍ 82.22 ശതമാനവും, അടിസ്ഥാന സൗകര്യങ്ങളില്‍ 82 ശതമാനവും ആണ് കേരളത്തിന്റെ സ്‌കോര്‍.

കേരളം വിദ്യാഭ്യാസ മേഖല കൈവരിക്കുന്ന മുന്നേറ്റത്തിന്റെ നേര്‍ചിത്രമാണ് സമഗ്ര ശിക്ഷയിലും കൈവരിച്ച ഈ നേട്ടമെന്ന് വാര്‍ത്ത പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News