ആരോഗ്യ സര്‍വ്വകലാശാല എല്ലാ പരീക്ഷകളും മാറ്റി

തിരുവനന്തപുരം: ആരോഗ്യ സര്‍വ്വകലാശാല 31 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളും മാറ്റി. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരീക്ഷകര്‍ മാറ്റിയത്. അതേസമയം സംസ്ഥാനത്ത് നിലവില്‍ തീരുമാനിച്ചട്ടുള്ള നിലവില്‍ എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സിബിഎസ്ഇ, യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാര്‍ച്ച് 31 വരെ മാറ്റിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷ 10 ദിവസത്തേക്ക് മാറ്റാനും നിര്‍ദ്ദേശമുണ്ട്. മൂല്യനിര്‍ണയ പരിപാടികളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

യുജിസി, എഐസിടിഇ, എന്‍ഐഒഎസ്, ജെഇഇ എന്നിവയെല്ലാം നടത്തുന്ന പരീക്ഷകള്‍ മാറ്റിവച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News