വിദേശത്തുനിന്ന് മടങ്ങുന്നവര്‍ നേരിട്ട് ബാങ്കിലെത്തുന്നു; ജീവനക്കാര്‍ക്ക് ആശങ്ക

വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർ വീട്ടിൽ പോകും വഴി നേരിട്ട് ബാങ്കിൽ എത്തുന്നത് ജീവനക്കാരെ ഭീതിയിലാഴ്ത്തുന്നു.

ഹോം കൊറന്റൈിന് നിർദ്ദേശിക്കപ്പെട്ടവരാണ് ആരോഗ്യവകുപ്പിന്റെ കണ്ണുവെട്ടിച്ച് ബാങ്കിലെതിതുന്നത്. Break The Chain’ ക്യാമ്പയിൻ പൊതു മേഖല ബാങ്കുകളിൽ കൂടുതൽ കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമായി.

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിലാണ് വിദേശമലയാളികൾ നാട്ടിലെത്തുന്നത്. വിമാനമാർഗ്ഗം നാട്ടിലെത്തുന്നവർ നേരെ വീട്ടിലേക്ക് പോകാതെ ബാങ്കിലെത്തി പണമിടപാട് നടത്തുന്നത് ബാങ്ക് ജീവനക്കാരെ ആശങ്കയിലാഴ്ത്തി.

സമ്പൂർണ ബാങ്കിംഗ് കൈവരിച്ചിട്ടുള്ള കേരളത്തിൽ ദിനംപ്രതി നിരവധി ഇടപാടുകാരാണ് ബാങ്കിൽ വരുന്നത്. കേരളത്തിൽ വിവിധ ജില്ലകളിൽ കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. ബാങ്ക് ശാഖകളിൽ വരുന്ന ഇടപാടുകാരിൽ വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങി എത്തിയവരും ഉണ്ട്.

നിർബന്ധമായ ഹോം ഐസൊലേഷനിൽ തുടരണമെന്ന് ആരോഗ്യവകുപ്പ് നിഷ്കർഷിചിട്ടുള്ള വിദേശമലയാളികൾ ഉൾപ്പെടെയുള്ളവർ ശാഖകളിൽ വരുന്നത് മറ്റ് ഇടപാടുകാർക്കും ജീവനക്കാർക്കും ഭീഷണിയാവുന്നു. മാത്രമല്ല
കറൻസിനോട്ടുകൾ കൈകാര്യം ചെയ്യുന്ന ബാങ്ക് ജീവനക്കാരും ആശങ്കയിലാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here